കേരളത്തിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തുടർച്ചയായ മഴയും ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

താലൂക്കുകളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകൾ, ജില്ലയിലെ ഡാമുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് ഉയരുന്ന സാഹചര്യം, മഴ തുടരാനുള്ള സാധ്യത എന്നിവ പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, മോശം കാലാവസ്ഥയെ തുടർന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കടലിൽ പോകാൻ ശ്രമിക്കരുതെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Related Posts