പാലക്കാട് മീനാക്ഷിപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ അച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. വണ്ടിത്താവളം കൈയോട് സ്വദേശിയായ അച്ഛനെ മീനാക്ഷിപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

വിറക് കഷ്ണം ഉപയോഗിച്ചാണ് കുട്ടിയെ മർദിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇയാൾ ലഹരിക്കടിമയാണെന്നാണ് പ്രാഥമിക സംശയം. മർദനത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് കുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി മർദന വിവരം തുറന്നുപറഞ്ഞത്.

സംഭവത്തെ തുടർന്ന് കുട്ടിയെ വീട്ടിൽ നിന്ന് മാറ്റി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുള്ള ഷെൽട്ടർ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Posts