കേരള സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് എസ്.എൻ.ഡി.പി യോഗത്തിൻ്റെ പൂർണ പിന്തുണയുണ്ടെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. സമൂഹത്തിൻ്റെ നന്മയും പൊതുസുരക്ഷയും ലക്ഷ്യമിട്ടുള്ള സർക്കാർ പദ്ധതികൾ വിജയിപ്പിക്കാൻ സാമൂഹിക സംഘടനകൾക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിൽ നടന്ന എസ്.എൻ.ഡി.പി യോഗം നേതൃപരിശീലന ക്യാമ്പിൽ, പത്മഭൂഷൺ പുരസ്കാരം ലഭിച്ചതിൻ്റെ ആദരവ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. സമൂഹത്തിൻ്റെ പുരോഗതിക്കും പൊതുതാൽപര്യത്തിനുമായി സർക്കാർ നടപ്പാക്കുന്ന നടപടികൾക്ക് എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടി ബിജെപി കേരള സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് സംസാരിച്ചു. നേതൃപരിശീലന ക്യാമ്പ് ഇന്ന് സമാപിക്കും.