വിവാഹം കഴിഞ്ഞ് പത്ത് ദിവസം മാത്രം പിന്നിടുന്നതിനിടെ ഹണിമൂൺ യാത്ര ദാരുണമായി. ശ്രീലങ്കയിൽ സ്‌കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം സംഭവിച്ച് മലപ്പുറം വേങ്ങര സ്വദേശി എം.കെ. മുഹമ്മദ് ഇർഫാദ് മരിച്ചു.

വെള്ളിയാഴ്ച സ്കൂബ ഡൈവിങ് നടത്തുന്നതിനിടെയാണ് ഇർഫാദിന് കടലിൽവച്ച് ഹൃദയാഘാതമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പത്ത് ദിവസം മുൻപാണ് ഇർഫാദിൻ്റെ വിവാഹം നടന്നത്. ഭാര്യയ്ക്കൊപ്പം ഹണിമൂൺ യാത്രയ്ക്കായാണ് ശ്രീലങ്കയിലെത്തിയത്. സുഹൃത്തുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നുവെന്നാണ് വിവരം.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Related Posts