ബന്ദിപ്പൂർ, നാഗർഹോളെ വന്യജീവി സങ്കേതങ്ങളിലെ സഫാരി യാത്രയ്ക്ക് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും കർണാടക സർക്കാർ പിൻവലിച്ചു. വിദഗ്ധ സമിതിയുടെ ശുപാർശ പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. വന്യജീവി ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ കഴിഞ്ഞ നവംബർ 7 മുതൽ ഫെബ്രുവരി 21 വരെ സഫാരി പൂർണമായും നിർത്തിവെച്ചിരുന്നു. തുടർന്ന് ഭാഗിക നിയന്ത്രണങ്ങളോടെയാണ് സഫാരി പുനരാരംഭിച്ചത്.

എന്നാൽ നിയന്ത്രണങ്ങൾ തുടർന്നതോടെ സന്ദർശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഇതുമൂലം വനവകുപ്പിൻ്റെ വിനോദസഞ്ചാര വരുമാനത്തിലും തിരിച്ചടി നേരിട്ടു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി സഫാരി സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.

Related Posts