ശ്രീനാരായണ സമിതി ബാംഗ്ലൂർ അൾസൂർ ഓഫീസിൽ വച്ച് ജൂൺ 21 ഞായറാഴ്ച രാവിലെ 10 മണി മുതൽ രക്തദാന ക്യാമ്പും രക്തഗ്രൂപ്പ് നിർണയവും നടത്തി. സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ഗോൾഡൻ ജൂബിലി ചെയർമാൻ അഡ്വ. ഇ കെ തങ്കപ്പൻ അൾസൂരിലെ പരിപാവനമായ ഗുരുമന്ദിരത്തിൽ വച്ച് ലോഗോ പ്രകാശനം ചെയ്തു. ശ്രീനാരായണ സമിതിയുടെ പ്രസിഡണ്ട് എൻ. രാജമോഹനനും ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രനും ചേർന്ന് ലോഗോ ആലേഖനം ചെയ്ത പീതവർണ്ണ പതാക ഉയർത്തി സുവർണ്ണ ജൂബിലി പരിപാടികൾക്ക് തുടക്കം കുറിച്ചു.
ശ്രീനാരായണ സമിതിയുടെ സുവർണ്ണ ജൂബിലി സേവനപ്രവർത്തനങ്ങളുടെ ഭാഗമായി റെഡ് ക്രോസ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വിദ്യാജ്യോതി ഗ്രൂപ്പ് ഓഫ് ഇൻസറ്റിറ്റ്യൂഷൻസ് ചെയർമാൻ ജെ ഹരിദാസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ രാജമോഹനൻ, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, ട്രഷറർ ഏ ബി അനൂപ്, ജോയിന്റ് ട്രഷറർ ദീപാ അനിൽ അഡ്വൈസറിൽ ചെയർമാൻ കെ പീതാംബരൻ, വൈസ് പ്രസിഡന്റുമാരായ ഏ ബി ഷാജ്, ജെ പ്രമോദ്, ഏ ആർ സുനിൽകുമാർ, ജോയിന്റ് സെക്രട്ടറിമാരായ കെ പി സജീവൻ, എസ് ഷൈജു, സി പി ഷിനൂൺ, അജികുമാർ വനിതാ വിഭാഗം ചെയർപേഴ്സൺ വത്സല മോഹൻ, വൈസ് ചെയർപേഴ്സൺ ശ്രീജ സുഗതൻ മുതലായ പ്രവർത്തകരുടെ നേതൃത്വത്തിൽ നിരവധി അംഗങ്ങൾ രക്തദാനം ചെയ്തു. വിജയമാക്കി തീർത്ത എല്ലാ സുമനസ്സുകൾക്കും നന്ദി രേഖപ്പെടുത്തി ഉച്ചയ്ക്ക് രണ്ടു മണിയോടെ രക്തദാന ക്യാമ്പ് പര്യവസാനിച്ചതായി ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ അറിയിച്ചു.