രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളായ പത്മപുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി മലയാളികൾ. രാഷ്ട്രപതി ഭവനിൽ നടന്ന രണ്ടാംഘട്ട പുരസ്കാരദാന ചടങ്ങിലാണ് കേരളത്തിൽ നിന്നുള്ള അഞ്ച് പ്രമുഖർ ആദരിക്കപ്പെട്ടത്.

പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ.ടി. തോമസും, ആർഎസ്എസ് സൈദ്ധാന്തികൻ പി. നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ഏറ്റുവാങ്ങി. ഇന്ത്യൻ സിനിമയ്ക്ക് അഞ്ച് പതിറ്റാണ്ടിലേറെയായി നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ സമ്മാനിച്ചു.

സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തനങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ലഭിച്ചു. പ്രശസ്ത നർത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം വിമല മേനോൻ പത്മശ്രീ പുരസ്കാരവും ഏറ്റുവാങ്ങി.

മെയ് 25ന് നടന്ന ആദ്യഘട്ട ചടങ്ങിൽ ശാസ്ത്രരംഗത്തെ സംഭാവനകൾക്ക് ഡോ. എ.ഇ. മുത്തുനായകവും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ദേവകിയമ്മയും പത്മശ്രീ പുരസ്കാരം നേടിയിരുന്നു. രണ്ട് ഘട്ടങ്ങളിലായി ഇത്തവണ ഏഴ് മലയാളികളെയാണ് രാജ്യം പത്മപുരസ്കാരങ്ങൾ നൽകി ആദരിച്ചത്.

Related Posts