ഉത്തർപ്രദേശിലെ ലഖ്നൗവിലെ അലിഗഞ്ച് മേഖലയിലുള്ള കോച്ചിങ് സെന്ററിലും ഗെയിമിങ് സെന്ററുമായ കെട്ടിടത്തിൽ വൻ തീപിടിത്തമുണ്ടായി. തീ പടർന്നതോടെ നിരവധി വിദ്യാർത്ഥികൾ സുരക്ഷിതരാകാൻ കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ഓടുകയും ചിലർ ജനൽവഴി ചാടി രക്ഷപ്പെടുകയും ചെയ്തു.
വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിനകത്ത് കുടുങ്ങിയവരെ കണ്ടെത്താനും തീ നിയന്ത്രണവിധേയമാക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
തീപിടിത്തത്തിന് കാരണമായത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണവും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.