കേരളത്തിൻ്റെ ജലോത്സവ പാരമ്പര്യത്തിന് നിറംപകരുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഈ വർഷം ഓഗസ്റ്റ് 22ന് നടത്താൻ തീരുമാനമായി. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തീയതി നിശ്ചയിച്ചത്. മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് സൂചന.
ആലപ്പുഴയിലെ പുന്നമട കായലിൽ നടക്കുന്ന വള്ളംകളിക്കായി വിവിധ ക്ലബ്ബുകളും ചുണ്ടൻ വള്ളങ്ങളും ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന മത്സരത്തിൽ വീയപുരം ജലരാജാവാണ് കിരീടം സ്വന്തമാക്കിയത്. ശക്തമായ പോരാട്ടത്തിനൊടുവിൽ പിബിസി, പള്ളാത്തുരുത്തി, നിരണം ചുണ്ടൻ, നടുഭാഗം ചുണ്ടൻ എന്നീ പ്രമുഖ ടീമുകളെ പിന്തള്ളിയായിരുന്നു വിജയം.
കഴിഞ്ഞ തവണ 21 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 75 വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇത്തവണ പങ്കെടുക്കുന്ന വള്ളങ്ങളുടെ അന്തിമ പട്ടിക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.