സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ സ്വദേശിനിയും അങ്കണവാടി ജീവനക്കാരിയുമായ ഗീത (45) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

ഇതോടെ ജൂണ്‍ മാസത്തില്‍ പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി മൂലം മരിച്ചവരുടെ എണ്ണം നാലായി. കഴിഞ്ഞ മേയ് മാസത്തിലും ജില്ലയില്‍ രണ്ട് പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു.

മഴക്കാലത്ത് ഡെങ്കിപ്പനി വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുകയും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുകയും ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

Related Posts