മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫോറോനാ ദേവാലയത്തിലെ ഭക്തസംഘടനയായ പിതൃവേദിയുടെ 11-ആം വാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ആഘോഷത്തിൻ്റെ ഭാഗമായി വി. കുർബാനക്ക് സഹവികാരി ഫാ. ആൽബിൻ താന്നിനില്കും തടത്തിൽ സിഎംഎഫ് മുഖ്യകാർമികത്വം വഹിച്ചു. വൈസ് പ്രസിഡണ്ട് പി ജെ ഫ്രാൻസിസ് സ്വാഗതം പറഞ്ഞു.

പ്രസിഡണ്ട് ഐപ്പച്ചൻ ഇരിമ്പൻ്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം വികാരി സെബാസ്റ്റ്യൻ ചെറുശ്ശേരിൽ സിഎംഎഫ് ഉദ്‌ഘാടനം ചെയ്തു. സമ്മേളനത്തിൽ ഫാ. ആൽബിൻ താന്നിനില്കുംതടത്തിൽ സിഎംഎഫ്, പിതൃവേദി മാണ്ട്യ രൂപത വൈസ് പ്രസിഡണ്ട് ഷിജു ലാസർ, ട്രസ്റ്റി തോമസ് ചെറുവത്തൂർ എന്നിവർ ആശംസകൾ നേർന്നു. ടി.പി ജോർജ് നന്ദി അർപ്പിച്ചു. കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നോടെ വാർഷികാഘോഷത്തിന് സമാപനം കുറിച്ചു.

Related Posts