യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ‘മെറ്റാ മോർഫോസിസ്’ എന്ന ഏകദിന വ്യക്തിത്വ വികസന ക്യാമ്പ് നടന്നു. നാടകകലയുടെ അനന്ത സാധ്യതകളിലൂടെ കുട്ടികളിലെ സംഘടനാപാടവം, ആശയവിനിമയം, ടീം വർക്ക്, സഹാനുഭൂതി തുടങ്ങിയ കഴിവുകൾ ഊട്ടിയുറപ്പിക്കുക എന്നത് ആയിരുന്നു ക്യാംപിൻ്റെ ലക്ഷ്യം.
നാടകകൃത്ത്, എഴുത്തുകാരൻ, സംവിധായകൻ എന്ന നിലകളിൽ ബാംഗ്ലൂരിലെ സാംസ്കാരിക മണ്ഡലത്തിലെ നിറസാനിധ്യമായ അനിൽ തിരുമംഗലമാണ് ഏകദിന ശില്പശാലയുടെ അമരക്കാരൻ. ലോക്ക് ഡൗൺ ആർട്ട് വർക്സ് എന്ന കലാകാര കൂട്ടായ്മയുടെ സ്ഥാപകൻ കൂടിയാണ് അനിൽ. യുവധാര വെൽഫെയർ അസോസിയേഷൻ അനീഷ്, രമേശ് കുമാർ, രതീഷ് സി.ആർ, അരുൺ കുമാർ, ജയകൃഷ്ണൻ, രാകേഷ്, മോഹൻലാൽ, എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് സർട്ടിഫിക്കറ്റും മൊമൊന്റോയും നൽകി.