കലാവേദിയുടെ 59-ാമത് വാർഷിക ജനറൽ ബോഡി യോഗം ബാംഗ്ലൂരിലെ മാറത്തഹള്ളിയിലെ കലാഭവനിൽ നടന്നു. കലാവേദി പ്രസിഡണ്ട് രാധാകൃഷ്ണൻ ജെ നായർ സ്വാഗതപ്രസംഗം നടത്തി. 2025-2026 വർഷത്തെ വാർഷിക റിപ്പോർട്ട് ജനറൽ സെക്രട്ടറി എ.മധുസൂദനൻ അവതരിപ്പിച്ചു. 2026 മാർച്ചിൽ അവസാനിച്ച വർഷത്തെ കണക്ക് ട്രഷറർ ടി.വി. നാരായണൻ അവതരിപ്പിച്ചു. വാർഷിക പൊതുയോഗത്തിൽ നിയുക്ത പ്രസിഡണ്ട് കെ.പി.പത്മകുമാർ, ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. സോണി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി
കെ പി പദ്മകുമാർ (പ്രസിഡണ്ട്)
എ മധുസൂദനൻ (വൈസ് പ്രസിഡണ്ട്)
അഡ്വ.സോണി സെബാസ്റ്റ്യൻ (ജനറൽ സെക്രട്ടറി)
റെനി എം വേലായുധൻ (ജോയിൻറ് സെക്രട്ടറി)
രഞ്ജിത്ത് കുമാർ വി (ട്രഷറർ )
ടി രമേശ്, ബാലകൃഷ്ണൻ പി വി എൻ, ആർ കെ എൻ പിള്ള, സിബി അലക്സ്, ടി പി രവീന്ദ്രൻ, സി വിജയകുമാർ, സെലെസ്റ്റിൻ ഫ്രാൻസിസ്, ഹരീന്ദ്രൻ കെ, പ്രശാന്ത്, അഭിലാഷ് നാരായണൻ (കമ്മിറ്റി മെമ്പർമാർ) എന്നിവരെ തിരഞ്ഞെടുത്തു.