കോഴിക്കോട് ജില്ലയിൽ നാലുവയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. വടകര കുറുമ്പയിൽ സ്വദേശിയായ കുട്ടിക്കാണ് രോഗബാധ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി അറിയിച്ചു.
നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. രോഗവ്യാപനം തടയുന്നതിനായി നിരീക്ഷണവും ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.