കേരള സമാജം മാഗഡി റോഡ് സോണിൻ്റെ ആഭിമുഖ്യത്തിൽ സോൺ ഓഫീസിൽ ചേർന്ന യോഗത്തിൽ ഈ വർഷത്തെ ഓണോത്സവം വിപുലമായും ഭംഗിയായും സംഘടിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ പ്രോഗ്രാം കൺവീനറായി സനിൽകുമാറിനെയും ജോയിന്റ് കൺവീനർമാരായി റോജി, സന്ദീപ് എന്നിവരെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു.

ചടങ്ങിൽ സമാജത്തിൻ്റെ ക്രിക്കറ്റ് ടീമംഗങ്ങളെ അവരുടെ മികച്ച പ്രകടനങ്ങൾ പരിഗണിച്ച് മെഡലുകൾ നൽകി ആദരിച്ചു. കൂടാതെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി വൃക്ഷത്തൈ വിതരണ പരിപാടിയും സംഘടിപ്പിച്ചു. സെൻട്രൽ കമ്മിറ്റി അംഗങ്ങൾക്കും സോൺ അംഗങ്ങൾക്കും വിവിധ ഇനം തൈകൾ വിതരണം ചെയ്യുകയും പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുകയും ചെയ്തു.

സമൂഹത്തിനും സമാജത്തിനും നൽകിയ വിലപ്പെട്ട സംഭാവനകൾ മാനിച്ച് 14 മുതിർന്ന അംഗങ്ങളെ പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു. സെൻട്രൽ കമ്മിറ്റി അംഗങ്ങളും സോൺ ഭാരവാഹികളും സമാജത്തിലെ മറ്റ് അംഗങ്ങളും പങ്കെടുത്ത ചടങ്ങ് ശ്രദ്ധേയമായി. ഓണോത്സവം വിജയകരമാക്കുന്നതിനായി എല്ലാ അംഗങ്ങളുടെയും സഹകരണം ഉറപ്പാക്കുമെന്ന് യോഗം അറിയിച്ചു.

Related Posts