രാജസ്ഥാനിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് നേരെ ആക്രമണം. തിങ്കളാഴ്ച നടന്ന റാലിയിൽ പങ്കെടുത്ത ജനങ്ങളെ അഭിസംബോധന ചെയ്യാനെത്തിയപ്പോഴാണ് സംഭവം ഉണ്ടായത്.

പ്രവർത്തകരുടെ ചുമലിലിരുന്ന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. ആൾക്കൂട്ടത്തിനിടയിലുണ്ടായിരുന്ന ചിലർ ദിപ്കെയുടെ കഴുത്തിലുണ്ടായിരുന്ന സ്കാർഫ് വലിക്കുകയും അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമികൾ അഭിജിത് ദിപ്കെയെ മർദ്ദിക്കുന്നതും താഴേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts