മലബാർ മുസ്‌ലിം അസോസിയേഷനു കീഴിൽ പ്രവർത്തിക്കുന്ന ക്രസൻ്റ് സ്കൂൾ നഴ്‌സറി വിദ്യാർത്ഥികളുടെ പ്രവേശനോൽസവം നടത്തി. ട്രഷറർ കെ എച്ച് ഫാറൂഖിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ രക്ഷിതാക്കൾക്കുള്ള ഉൽബോധന സെഷൻ സ്‌കൂൾ ചെയർമാൻ അഡ്വ: പി.ഉസ്‌മാൻ ഉൽഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ പഠനഭാരം അടിച്ചേൽപ്പിക്കാതെ കളിച്ചും ചിരിച്ചും ചിന്തിച്ചും പഠിച്ചുയരാനുള്ള മാനസിക ആരോഗ്യം സൃഷ്ടിച്ചെടുക്കുകയാണ് വേണ്ടതെന്നും കുരുന്നു മനസുകളിൽ തന്നെ അവരുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്താനുതകുന്ന പരിശീലനങ്ങളാണ് നൽകേണ്ടതെന്നും അധ്യാപകരേയും രക്ഷിതാക്കളെയും അദ്ദേഹം ഉൽബോധിപ്പിച്ചു.

സെക്രട്ടറിമാരായ പി.എം.അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ധീൻ കൂടാളി, പ്രവർത്തക സമിതി അംഗങ്ങളായ പി.എം.മുഹമ്മദ് മൗലവി, ശബീർ ടി.സി, സാജിദ് കോട്ടൺ പേട്ട് തുടങ്ങിയവർ പ്രസംഗിച്ചു. അലങ്കരിച്ച സ്മാർട്ട് ക്ലാസ് റൂമുകളിലേക്കും കളിസ്ഥലത്തേക്കും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുട്ടികളെ ആനയിച്ചു കൊണ്ടു പോയത് കുരുന്നു വിദ്യാർത്ഥികളിൽ കൗതുകം പരത്തി. സീനിയർ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. വിദ്യാർത്ഥികൾക്കുള്ള സൗജന്യ ബാഗ് വിതരണവും നടന്നു.

വൈസ് പ്രിൻസിപ്പൾ, ശ്വേത എൻ, നഴ്‌സറി എച്ച് ഒ ഡി റബേക തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. പ്രിൻസിപ്പൾ മുജാഹിദ് മുസ്തഫ ഖാൻ സ്വാഗതവും അഫ്സർ പാഷ നന്ദിയും പറഞ്ഞു.

Related Posts