സന്ദീപ് വാര്യർ എംഎൽഎയുടെ പിതാവ് ഗോവിന്ദവാര്യർ അന്തരിച്ചു . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത് . സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് പാലക്കാട് ചെത്തലൂരിലെ വീട്ടുവളപ്പിൽ നടക്കും.

ജീവിതത്തിലെ തണലും കരുത്തുമായിരുന്നു പിതാവെന്ന് സന്ദീപ് വാര്യർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. തൻ്റെ ജീവിതയാത്രയിൽ എന്നും വലിയൊരു പിന്തുണയായി ഒപ്പമുണ്ടായിരുന്ന പിതാവിന്റെ വിയോഗം വലിയൊരു ശൂന്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് സന്ദീപ് വാര്യർ അനുസ്മരിച്ചു. അച്ഛൻ വിട്ടുപിരിഞ്ഞു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും, ജീവിതത്തിലെ ഏറ്റവും വലിയ താങ്ങും തണലും പിന്തുണയുമാണ് തനിക്ക് നഷ്ടമായതെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിതുമ്പലോടെ പങ്കുവെച്ചു. നിരവധി പേരാണ് സന്ദീപ് വാര്യരുടെ പിതാവിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.

Related Posts