കല വെൽഫെയർ അസോസിയേഷൻ്റെ യുവജന വിഭാഗമായ കല യൂത്ത് വിംഗ് സംഘടിപ്പിച്ച യുവജന സമ്മേളനവും തിരഞ്ഞെടുപ്പും കല ഓഫീസിൽവച്ച് നടന്നു. യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കൺവീനറായി മിഥുൻ ആർ. എസ്, ചെയർപേഴ്സണായി ശിവാനി രജീഷ്, ട്രഷററായി മിഥുൻ കെ എന്നിവരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. കലയുടെ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ. ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സമൂഹത്തിൻ്റെയും സംഘടനയുടെയും പുരോഗതിക്കായി യുവതലമുറ മുന്നിട്ടിറങ്ങണമെന്ന് ഫിലിപ്പ് കെ. ജോർജ് പറഞ്ഞു.

കലവനിതാ വേദി ആശംസകൾ നേർന്ന് സംസാരിച്ചു. പുതിയ നേതൃത്വത്തിന് എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്ത അവർ, യുവജനങ്ങളുടെ കഴിവുകളും നേതൃത്വപാടവവും സംഘടനയുടെ വളർച്ചയ്ക്ക് കൂടുതൽ കരുത്തേകുമെന്ന് അഭിപ്രായപ്പെട്ടു.

Related Posts