കൊട്ടിയൂർ തീർഥാടനത്തിനായിപോയവരുടെ വാൻ അമ്പായത്തോട്ടിൽ മറിഞ്ഞ് 13 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അമ്പായത്തോട്-മണത്തണ മലയോര ഹൈവേയിൽ അമ്പായത്തോട് സെയ്ന്റ് ജോർജ് എൽ.പി. സ്‌കൂളിന് സമീപം ഇന്നലെ രാവിലെ 9.45-ഓടെയാണ് അപകടമുണ്ടായത്.

കർണാടകയിലെ ചാമരാജനഗർ കൊല്ലെഗലിൽ നിന്ന് പോയവരുടെ വാനാണ് റോഡരികിലെ മൺതിട്ടയിൽ ഇടിച്ച് മറിഞ്ഞത്. അപകടത്തിൽ കൊല്ലെഗൽ സ്വദേശികളായ സച്ചിൻ (48), പവിത്ര (45), വാണി രമേശ് (50), ജഗദമ്മ (65) പല്ലവി (38), ധനലക്ഷ്‌മി (44), ശ്വേത (32), സ്മ‌ിത (40), മമിത (43), ശ്വേത (46), സവിത (43), സ്വർണലത (56), സംവൃത് (12), എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Posts