ഇ ശ്രീധരൻ്റെ അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും പഠിക്കാൻ സമിതിയെ നിയോഗിച്ചതാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. ഇന്ന് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേ സമയം, ഇ ശ്രീധരൻ്റെ അതിവേഗ റെയിൽപാത പദ്ധതിയെ കുറിച്ച് പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഗതാഗത സെക്രട്ടറി അധ്യക്ഷനായ നാലംഗ സമിതിയെയാണ് സർക്കാർ നിയോഗിച്ചത്. റെയിൽവെ മേഖലയിലെ വിദഗ്ധൻ ജെ വിനയൻ, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ, ധനകാര്യ വിദഗ്ധൻ ഡോ.സി.വീരമണി എന്നിവരാണ് സമിതിയിൽ ഉളളത്.
പാരിസ്ഥിതിക ആഘാതം പഠിക്കാതെ ശ്രീധരൻ്റെ പദ്ധതി നടപ്പാക്കരുതെന്ന് കെ റെയിൽ വിരുദ്ധസമിതി ആവശ്യപ്പെട്ടിരുന്നു. 15 ദിവസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കുമെന്ന് ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ അറിയിപ്പ്.