കേരള സമാജം (രജി.) കർണാടകയുടെ ബെംഗളൂരു നോർത്ത് ഡിവിഷൻ സംഘടിപ്പിക്കുന്ന ‘നമ്മ ഓണോത്സവം 2026’ ഓഗസ്റ്റ് 16, 2026ന് യെലഹങ്ക ന്യൂ ടൗണിലെ അംബേദ്കർ ഭവനിൽ രാവിലെ 9 മണിക്ക് ആരംഭിക്കും.

ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ നിരവധി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് സമാജം പ്രസിഡണ്ട് എസ്.കെ.പിള്ള, സെക്രട്ടറി ശ്രീകുമാർ, ഓണം കമ്മിറ്റി ചെയർമാൻ സുകുമാരൻ, കൺവീനർ കെ.നടരാജൻ, നോർത്ത് ഡിവിഷൻ കൺവീനർ സുമോദ്.സി. എന്നിവർ അറിയിച്ചു. പരിപാടിയിൽ വിവിധ കലാ-സാംസ്കാരിക പരിപാടികളും ഓണസദ്യയും ഉൾപ്പെടെ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് 8277459358.

Related Posts