കേരളസമാജം വൈറ്റ് ഫീൽഡ് സോൺ പുതിയ ഓഫീസ് വൈറ്റ് ഫീൽഡ് തിരുമല ഷെട്ടിഹള്ളി പോലീസ് സ്റ്റേഷന് സമീപം ഉദ്ഘാടനം ചെയ്തു. പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം കേരള സമാജം പ്രസിഡണ്ട് ഹനീഫ് എം നിർവഹിച്ചു. സോൺ ചെയർമാൻ സുരേഷ് കുമാർ എ.ആർ.അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റജികുമാർ, സോൺ കൺവീനർ ജയകുമാർ, ജോയന്റ് സെകട്ടറി അനിൽകുമാർ ഒ കെ, അസിസ്റ്റന്റ് സെക്രട്ടറി വിനു.ജി, കൾച്ചറൽ സെക്രട്ടറി മുരളീധരൻ, വനിതാ വിഭാഗം ചെയർപേഴ്സൺ ശകുന്തള ശ്രീധർ, പ്രിയദർശിനി എന്നിവർ സംബന്ധിച്ചു. സമാജം കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, അത്താഴ വിരുന്ന് എന്നിവ നടന്നു.