ഒഡീഷയിൽ നിന്നു കേരളത്തിലേക്കു കടത്തുകയായിരുന്ന 1.4 കോടി രൂപയുടെ 1 കഞ്ചാവുമായി 4 പേരെ മൈസൂരുവിൽ അറസ്‌റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്നു മൈസൂരു എസ് പി സീമ ലട്കറുടെ നിർദേശപ്രകാരം സിസിബി അസിസ്‌റ്റന്റ് കമ്മിഷണർ മുഹമ്മദ് ഷെരീഫ് റാവുത്തറുടെ നേത്യത്വത്തിലാണു പരിശോധന നടത്തിയത്.
മുദസീർ അഹമ്മദ് (30), മുഹമ്മദ് സുബൈർ (40), അബുബക്കർ സിദ്ദിഖ് (31) സയ്യിദ് മസ്ഹർ (33) എന്നിവരാണു പിടിയിലായത്. ബന്നൂരിൽ വാഹന പരിശോധനയ്ക്കിടെ സെൻട്രൽ ക്രൈം ബ്രാഞ്ച് ആണ് കഞ്ചാവ് പിടികൂടിയത്. ലോറിയിൽ തെങ്ങിൻ തൈകളുടെ ഇടയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 280 കിലോ കഞ്ചാവാണു പിടിച്ചെടുത്തത്. ലോറിയും കൂടെയുണ്ടായിരുന്ന കാറും പിടിച്ചെടുത്തു.

Related Posts