മൈസൂരുവിൽ നിന്നു തൃശൂരിലേക്കുള്ള രാത്രി ബസ് സർവീസ് ഉടൻ പുനരാരംഭിക്കാൻ കർണാടക ആർടിസി തീരുമാനം. നരസിപുര, കൊല്ലേഗൽ, അന്നൂർ, കോയമ്പത്തൂർ, പാലക്കാട് വഴി നോൺ എസി ബസ് ഈ മാസം തന്നെ സർവീസ് പുനരാരംഭിക്കാനാണ് തീരുമാനം. സത്യമംഗലം കടുവ സങ്കേതത്തിലൂടെയുള്ള രാത്രിയാത്ര നിരോധനത്തെ തുടർന്നാണ് 2022ൽ മൈസൂരുവിൽ നിന്നു തൃശൂരിലേക്കുള്ള ബസ് സർവീസുകൾ കർണാടക ആർടിസി നിർത്തലാക്കിയത്.
കർണാടക ആർടിസിയുടെ മൈസൂരുവിൽ നിന്ന് എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ഐരാവത് എസി സർവീസുകൾ മാത്രമാണു നിലവിൽ തൃശൂർ വഴി കടന്നുപോകുന്നത്. ഗൂഡല്ലൂർ, മാനന്തവാടി, ഗോണിക്കൊപ്പ വഴി ചുറ്റിയാണു ബസുകൾ പോകുന്നത്. കേരള ആർടിസിയുടെ മൈസൂരുവിൽ നിന്നു തൃശൂർ ഭാഗത്തേക്കുള്ള ബസുകൾ ഗൂഡല്ലൂർ, ബത്തേരി, മാനന്തവാടി വഴിയാണ് കടന്നുപോകുന്നത്.