മലയാളികളുടെ സാമൂഹിക സാംസ്കാരിക സംഘടനയായ കലാവേദിയുടെ 59-ാം വാർഷിക ദിനം 2026 ജൂൺ 06 ന് ശനിയാഴ്ച ബാംഗ്ലൂരിലെ മാറത്തഹള്ളിയിലെ കലാഭവനിൽ വൈകുന്നേരം 6.00 മണി മുതൽ പൊതുചടങ്ങുകളോടെ ആഘോഷിക്കും. തുടർന്ന് പയ്യന്നൂർ, കലാകേരളത്തിൻ്റെ നാടകം അരങ്ങേറും.
പൊതുസമ്മേളനത്തിൽ കലാവേദി പ്രസിഡണ്ട് രാധാകൃഷ്ണൻ ജെ നായർ അധ്യക്ഷനാകും. ചടങ്ങിൽ ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ ടി രമേഷ്, വൈസ് പ്രസിഡണ്ട് കെ.പി.പത്മകുമാർ, ജനറൽ സെക്രട്ടറി എ.മധുസൂദനൻ, ട്രഷറർ ടി.വി.നാരായണൻ, ജോയിൻ്റ് സെക്രട്ടറി അഡ്വ.സോണി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.
48-ാമത് മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെൻ്റ് ജോർജ് നേടിയ “മോഹം” സിനിമയുടെ നിർമ്മാതാവ് റസാഖ് അഹമ്മദിനെ ചടങ്ങിൽ ആദരിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 97310 65269.