മൂന്നാറിൽ വീണ്ടും കാട്ടു കൊമ്പൻ പടയപ്പയുടെ പരാക്രമം. നല്ലതണ്ണി എസ്റ്റേറ്റിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ ആണ് ഇത്തവണ കാട്ടു കൊമ്പൻ്റെ ആക്രമണത്തിന് ഇരയായത്. പ്രദേശത്ത് ഭീതി സൃഷ്ടിച്ചുകൊണ്ട് എത്തിയ ആന, വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ ആക്രമിക്കുകയായിരുന്നു. ദിനകരൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കാട്ടാന തകർത്തത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Posts