കുവൈറ്റ് വിമാനത്താവള ആക്രമണത്തിൽ പരുക്കേറ്റവരിൽ 3 പേർ മലയാളികൾ. ഒരു പെൺകുട്ടിക്കും രണ്ട് യുവാക്കൾക്കുമാണ് പരുക്കേറ്റത്. വിമാനത്താവളത്തിനുള്ളിലെ ഷോപ്പുകളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. ഇറാൻ്റെ ആക്രമണത്തിൽ ആകെ 12 ഇന്ത്യക്കാർക്ക് ആണ് പരുക്കേറ്റത്.

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാൻ ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ടത് ഇന്ത്യക്കാരനാണെന്നു ഇന്ത്യ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.

Related Posts