കല്ലടിക്കോട് പറക്കലടി വട്ടച്ചാൽ വീട്ടിൽ അലൻ പുന്നൂസിനെ (20) കാണാനില്ലെന്ന് പരാതി. കോയമ്പത്തൂരിലെ എജെകെ കോളേജിൽ ബിഎസ് സി നഴ്സിങ് വിദ്യാർത്ഥിയാണ് ഇദ്ദേഹം. പുന്നൂസ് മാത്യുവിൻ്റെയും ബീന പുന്നൂസിൻ്റെയും മകനാണ് അലൻ.
കഴിഞ്ഞ ജൂൺ ഒന്നിന് വൈകുന്നേരം മുതൽ അലനെ കാണാതായതായാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്. സുഹൃത്തിൽ നിന്ന് അലൻ 30,000 രൂപ കടം വാങ്ങിയിരുന്നതായും, ഈ തുക തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനെ തുടർന്ന് അലൻ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.