ബെംഗളൂരുവിൽ നിന്നു തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് എയർ ഇന്ത്യ എക്സ്പ്രെസ് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. ബെംഗളൂരുവിൽ നിന്നു തായ്‌ലൻഡിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രെസ്സിന് പുറമേയാണു ഫുക്കറ്റിലേക്കും സർവീസ് ആരംഭിച്ചത്. തിങ്കൾ, ശനി ദിവസങ്ങളിൽ രാവിലെ 10.35നു ബെംഗളൂരുവിൽ നിന്നും സർവീസുകൾ പുറപ്പെടും. ഞായർ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 5.40നു ഫുക്കറ്റിൽ നിന്നും സർവീസുകൾ പുറപ്പെടും. 3 മണിക്കൂർ 45 മിനിറ്റാണു യാത്രാസമയം. 13,500 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്.

‘പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും ഉയർന്ന ഡിമാൻഡ് ഉള്ള വിനോദ കേന്ദ്രങ്ങളിലേക്കുള്ള അന്താരാഷ്ട്ര കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രത്തിൻ്റെ ഭാഗമാണ് ഫൂക്കറ്റ് റൂട്ട് കൂട്ടിച്ചേർക്കൽ” എന്ന് എയർ ഇന്ത്യ ഒരു പ്രസ്താവനയിൽ പറഞ്ഞു.

Related Posts