കുംഭമേള വൈറല്‍ താരം പ്രായപൂർത്തിയാകുന്നതിന് മുൻപ് വിവാഹം നടത്തിയെന്ന പരാതിയില്‍ മുൻകൂർ ജാമ്യഹർജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. പെണ്‍കുട്ടിയും ഭർത്താവ് ഫർമാൻ ഖാനുമാണ് മുൻകൂർ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. അതേസമയം തനിക്ക് പ്രായപൂർത്തിയായെന്നാണ് പെണ്‍കുട്ടി അവകാശപ്പെടുന്നത്.

പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് മധ്യപ്രദേശ് സർക്കാർ അഭിഭാഷകൻ വാദിച്ചു. പെണ്‍കുട്ടി കേസില്‍ പ്രതിയല്ലെന്നും ഫർമാൻ ഖാൻ മാത്രമാണ് പ്രതിയെന്നും മധ്യപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചു. കേരളത്തില്‍ ആയതുകൊണ്ടാണ് ജീവനോടെ ഇരിക്കുന്നതെന്നും മധ്യപ്രദേശില്‍ പോയാല്‍ ദുരഭിമാനക്കൊല ചെയ്യുമെന്ന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടിയും കോടതിയെ അറിയിച്ചു.

Related Posts