തിരുച്ചി ഈസ്റ്റ് തനിക്ക് ഹൃദയത്തിൻ്റെ ഭാഗമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി പൊതുവേദിയിലെത്തി മുഖ്യമന്ത്രി സി.ജോസഫ് വിജയ്. മുഖ്യമന്ത്രി അല്ല താൻ മുഖ്യസേവനകനാണെന്നും വിജയ് പറഞ്ഞു. തമിഴ്നാട്ടിലെ എല്ലാവർക്കും നന്ദി. എൻ നെഞ്ചില്‍ കുടിയിരിക്കും തമിഴക മക്കള്‍ എന്നാണ് വിജയ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
തനിക്ക് എതിരാളികള്‍ ഇല്ലെന്ന് പറയരുത്. മത്സരം ഡിഎംകെയും ടിവികെയും തമ്മില്‍ മാത്രമാണ്. ഇതിന് ഇടയില്‍ മറ്റാരുമില്ല. ഡിഎംകെ നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായതിനെ വിജയ് പരിഹസിച്ചു. വിമർശനങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞാണ് വിജയ് സംസാരിച്ചത്. വിജയ് തമിഴ്നാട്ടില്‍ ഓരോരുത്തരുടെയും പ്രതിനിധിയാണ്. നാളെയും അങ്ങനെ തന്നെ ആകും. തന്നെയും ജനത്തെയും അകറ്റാൻ കഴിയില്ലെന്നും വിജയ് പറഞ്ഞു.