ഫ്ര​ഞ്ച് ചാ​മ്പ്യ​ൻ​മാ​രാ​യ പി​ എ​സ് ജി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും യു​വേ​ഫ ചാമ്പ്യൻ​സ് ലീ​ഗ് (യു​സി​എ​ല്‍) കി​രീ​ടം നേ​ടി. നി​ശ്ചി​ത സ​മ​യ​ത്തും എ​ക്സ്ട്രാ ടൈ​മി​ലും ഇ​രുടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ക്കു​ക​യാ​യി​രു​ന്നു. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടിൽ 4 – 3 എന്ന സ്കോറിനാണ് പി​ എ​സ് ജി വി​ജ​യി​ച്ച​ത്.

കാ​യ് ഹാ​വെ​ർ​ട്സി​ന്‍റെ ഗോ​ളി​ലൂ​ടെ അ​ഞ്ചാം മി​നി​റ്റി​ൽ ആ​ർ​സ​ന​ൽ മു​ന്നി​ലെ​ത്തി​യ​പ്പോ​ള്‍, ര​ണ്ടാം പ​കു​തി​യി​ൽ 64-ാം മി​നി​റ്റി​ലെ പെ​നാ​ല്‍​റ്റി ഗോ​ളി​ലൂ​ടെ ഉ​സ്മാ​ൻ ഡെം​ബ​ലെ പി​ എ​സ് ജി മ​റു​പ​ടി ന​ൽ​കി. ര​ണ്ടാം പ​കു​തി​യി​ൽ ഇ​രു ടീ​മു​കളും പൊരുതിയെങ്കിലും ഗോൾ നേടാൻ സാ​ധി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​ക്കു ക​ട​ന്ന​ത്. റ​യ​ൽ മ​ഡ്രി​ഡി​നു ശേ​ഷം തു​ട​ർ​ച്ച​യാ​യി യു​സി​എ​ല്‍ വി​ജ​യി​ക്കു​ന്ന ടീ​മെ​ന്ന നേ​ട്ട​വും പി​ എ​സ് ജി​ക്കു സ്വ​ന്തം.

Related Posts