വൈക്കത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. കോട്ടയം ആറാട്ടുകുളങ്ങര സ്വദേശി രമണി(62 )യാണ് മരിച്ചത്. ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെയായിരുന്നു സംഭവം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്.

വീട്ടുപറമ്പിലുള്ള മാവില്‍ നിന്ന് മാങ്ങ പറിക്കുന്നതിനിടെ അലുമിനിയം തോട്ടി വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി വീ​ട്ട​മ്മ​യെ തോ​ട്ടി​യി​ൽ നി​ന്ന് വേ​ർ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Related Posts