പാതിവില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസൻ്റിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പാതിവില തട്ടിപ്പ് കേസിൽ പ്രതികൾ മൂന്നാഴ്ക്കുള്ളിൽ കീഴടങ്ങണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. മുൻകൂർ ജാമ്യഹർജി അന്വേഷണ കമ്മിഷന് മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു.
പാതിവില തട്ടിപ്പ് കേസിൽ മുഖ്യപ്രതികൾ ഒഴികെ കോടതിയെ സമീപിച്ച മറ്റ് പ്രതികളാണ് മൂന്നാഴ്ചക്കുള്ളിൽ അന്വേഷണ കമ്മിഷന് മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. അന്വേഷണ കമ്മിഷന് മുമ്പാകെ ഹാജരാകുന്ന പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം അഭിഭാഷക ഫീസ് മാത്രമാണ് വാങ്ങിയതെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതി ലാലി വിൻസൻ്റിന് മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ അന്വേഷണ കമ്മീഷൻ ആവശ്യപ്പെട്ടാലുടൻ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ലാലി വിൻസൻ്റിനോട് കോടതി പറഞ്ഞു.