തിരുവനന്തപുരത്ത് മദ്യലഹരിയില്‍ യുവ ഡോക്ടമാര്‍ ഓടിച്ച ജീപ്പിടിച്ച് ഒരാള്‍ മരിച്ചു. ആക്കുളം പാലത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡോക്ടർമാർ ഓടിച്ച അമിത വേഗതയിലെത്തിയ ജീപ്പ് നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു.

ബൈക്ക് യാത്രികരായ പാറശ്ശാല സ്വദേശികളായ ഷാനു (26), ശ്രീറാം (26) എന്നിവർക്കാണ് അപകടം പറ്റിയത്. അപകടത്തിൽപ്പെട്ട ഇരുവരും ഓൺലൈൻ ഭക്ഷണ വിതരണക്കാരാണ്. ഇവരെ ഉടൻ തന്നെ മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ ശ്രീറാം മരിച്ചു.

ഡോക്‌ടർമാരായ വിഷ്, അതുൽ എന്നിവരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വ്യത്യസ്ത ആശുപത്രികളിലെ ഡോകർമാരാണ് ജീപ്പിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന യുവ ഡോക്‌ടർമാർ മദ്യലഹരിയിലായിരുന്നതായി പോലീസ് പറഞ്ഞു.

സംഭവത്തിൽ തുമ്പ പോലീസ് കേസെടുത്തു. ഡോ. വിഷ്ണുവാണ് വാഹനം ഓടിച്ചിരുന്നത്. ഡോ. അതുലിൻ്റെ അമ്മയുടെ പേരിലുള്ളതാണ് വാഹനം.

Related Posts