എബോള വൈറസ് രോഗലക്ഷണങ്ങളോടെ ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിലെത്തിയ യുവതി നിരീക്ഷണത്തിൽ. കിഴക്കൻ ആഫ്രിക്കൻ നഗരമായ കമ്പാലയിൽ നിന്നാണ് ഇവർ ബെംഗളൂരുവിലെത്തിയത്. ഇവരെ നിലവിൽ ബെംഗളൂരുവിലെ റോയൽ ഏസ് ബോട്ടിക് ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ്.
യുവതിയിൽ നിന്ന് രക്ത-സ്രവ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇത് പൂനെയിലെ ഐസിഎംആർ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. ശരീരവേദന ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. ഇവിടെ വന്ന് ലഭിക്കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് കർണാടക ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
യുവതിയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കർണാടകയിൽ ഉടനീളം മുൻകരുതലും നിരീക്ഷണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കർണാടകയിലോ അല്ലെങ്കിൽ രാജ്യത്തിൻ്റെ മറ്റു ഭാഗങ്ങളിലോ എബോള സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു..