ഉത്തര കർണാടകയിലെ ഭട്കലിൽ എട്ട് പേര്‍ മുങ്ങിമരിച്ചു. രണ്ട് പേരെ കാണാതായി. ഭട്കലിലെ ബെങ്കിട്ടുപുര പുഴയിലാണ് ഏഴ് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ട് പേര്‍ മുങ്ങിമരിച്ചത്. മൂന്ന് പേരെ രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ പുഴയില്‍നിന്നും കക്ക വാരാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.
ഇവര്‍ കക്ക വാരുന്നതിനിടെ വേലിയേറ്റം ഉണ്ടാകുകയും പുഴയിലെ ജലനിരപ്പ് വേഗം ഉയര്‍ന്നതുമാണ് അപകടത്തിനു കാരണമായത്. ഇവര്‍ പുഴയുടെ ആഴം കൂടിയ ഭാഗത്തായിരുന്നു.
കാണാതായവര്‍ക്കായി അഗ്നിശമനസേനയും പോലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയാണ്.

Related Posts