ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ച് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും തുടർച്ചയായി രണ്ട് ദിവസം അവധിയായിരിക്കും.
കലണ്ടർ പ്രകാരം 27നായിരുന്നു പെരുന്നാൾ അവധി നിശ്ചയിച്ചിരുന്നത്. അതിനുപുറമേ 28നും പൊതുഅവധിയായിരിക്കും. എന്നാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് പെരുന്നാൾ ആഘോഷം 28ലേക്ക് മാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 28-ാം തീയതിയും കൂടി അവധി നൽകാൻ സർക്കാർ തീരുമാനിച്ചത്.