ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വന്‍ തിരിച്ചടി. പരിക്കേറ്റ ഇടംകയ്യന്‍ ബാറ്റര്‍ ജേക്കബ് ബെഥേല്‍ ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള ആര്‍സിബിയുടെ അവസാന ലീഗ് മത്സരം ബെഥേലിന് നഷ്ടമായിരുന്നു. പ്ലേ ഓഫിലെ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാന്‍ ഒരുങ്ങുന്ന ആര്‍സിബിക്ക് നിര്‍ണായക സമയത്താണ് ഈ തിരിച്ചടി.

Related Posts