കെഎസ്‌ആർടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്രയില്‍ അന്തിമതീരുമാനം തിങ്കളാഴ്ച. അന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടാകുക. വരുമാനപരിധിയും പ്രായപരിധിയും ഇല്ലാതെയാകും സൗജന്യയാത്ര എന്നാണ് സൂചന. കെഎസ്‌ആർടിസിക്ക് നഷ്ടമില്ലാത്ത വിധം സൗജന്യയാത്ര നടപ്പാക്കുമെന്നും പെൻഷൻ ഒന്നാം തീയതി തന്നെ വിതരണം ചെയ്യുമെന്നും ഗതാഗതമന്ത്രി സിപി ജോണ്‍ പറഞ്ഞു

പുതിയ സർക്കാരില്‍നിന്ന് സ്ത്രീകള്‍ കാത്തിരിക്കുന്ന പ്രഖ്യാപനമാണ് സൗജന്യയാത്ര. 15 മുതല്‍ ആ ഗ്യാരണ്ടി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. കെഎസ്‌ആർടിസി ഉദ്യോഗസ്ഥർ അന്തിമ ചർച്ചകളിലാണ്. തിങ്കളാഴ്ചത്തെ കാബിനറ്റില്‍ റിപ്പോർട്ട് വെക്കും. പ്രായപരിധിയും വരുമാനപരിധിയും വേണ്ടെന്നാണ് ഇതുവരെയുള്ള ധാരണ.

Related Posts