പ​തി​നാ​റാം കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് ന​ട​ക്കും. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത. എ​സി മൊ​യ്തി​നാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ സ്പീ​ക്ക​ർ സ്ഥാ​നാ​ർ​ഥി. ബി.​ബി. ഗോ​പ​കു​മാ​റാ​ണ് ബി​ജെ​പി​യു​ടെ സ്ഥാ​നാ​ർ​ഥി. ച​രി​ത്ര​ത്തി​ൽ ​ആദ്യ​മാ​യാ​ണ് കേ​ര​ള നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മ​ത്സ​രി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ൻ​പ​തി​ന് പു​തി​യ സ്പീ​ക്ക​റെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള വോ​ട്ടെ​ടു​പ്പ് സ​ഭ​ക്കു​ള്ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. ഇ​രി​പ്പി​ടം അ​നു​സ​രി​ച്ചു​ള്ള വോ​ട്ടെ​ടു​പ്പി​ൽ ആ​ദ്യം വോ​ട്ട് ചെ​യ്യു​ക മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നാ​കും. ഫ​ലം പ്ര​ഖ്യാ​പി​ച്ച് ക​ഴി​ഞ്ഞാ​ല്‍ സ്പീ​ക്ക​റെ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ചേ​ര്‍​ന്ന് ഇ​രി​പ്പ​ട​ത്തി​ലേ​ക്ക് ആ​ന​യി​ക്കും. ജൂ​ൺ ഒ​ന്നി​നാ​ണ്‌ ഡെ​പ്യൂ​ട്ടി സ്‌​പീ​ക്ക​ർ തെ​ര​ഞ്ഞെ​ടു​പ്പ്‌.

Related Posts