കേരള ലളിതകലാ അക്കാദമി സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമം ദിനപത്രത്തിലെ വി.ആർ രാഗേഷിനാണ് കാർട്ടൂണിസ്റ്റിനുള്ള പുരസ്കാരം ലഭിച്ചത്. ബുൾഡോസറൈസെഷൻ ഓഫ് എജുക്കേഷൻ, ഹേ റാം എന്നീ കാർട്ടൂണുകൾക്കാണ് വി.ആർ രാഗേഷിന് പുരസ്കാരം ലഭിച്ചത്.
മികച്ച മൗലിക ഗ്രന്ഥത്തിനുള്ള അവാർഡ് കവിത ബാലകൃഷ്‌ണൻ്റെ ദൃശ്യകലയിലെ ജൻഡർ രാഷ്ട്രീയം എന്ന പുസ്‌തകത്തിന് ലഭിച്ചു. എൻ.എൻ മോഹൻദാസും സജിത ശങ്കറും അക്കാദമി ഫെലോഷിപ്പിന് അർഹരായി.