മലയാള മാദ്ധ്യമരംഗത്തെ കാരണവന്മാരിൽ ഒരാളായ കെ.ജി പരമേശ്വരൻ നായർ അന്തരിച്ചു. 94 വയസ്സായിരുന്നു. കേരള കൗമുദിയുടെ സ്പെഷ്യൽ കറസ്പോണ്ടൻ്റായി 1998 ൽ വിരമിച്ച അദ്ദേഹം തിരുവനന്തപുരം തൃക്കണ്ണാപുരത്ത് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
രാഷ്ട്രപതിയുടെ ഉൾപ്പെടെ പുരസ്കാരം നേടിയ പരമേശ്വരൻ നായർ കേരള നിയമസഭാ നടപടികൾ ഏറ്റവും കൂടുതൽ കാലം റിപ്പോർട്ട് ചെയ്ത് വസ്തുനിഷ്ഠ റിപ്പോർട്ടിങ്ങിനുള്ള പട്ടം താണുപിള്ള സ്മാരക പുരസ്കാരം, സമഗ്രസംഭാവനയ്ക്കുള്ള തിരുവനന്തപുരം സ്വദേശാഭിമാനി സ്മാരകസമിതിയുടെ പ്രത്യേകപുരസ്കാരം, രാഷ്ട്രീയ റിപ്പോർട്ടിങ്ങിനുള്ള തിരുവനന്തപുരം പ്രസ് ക്ളബ്ബിൻ്റെ കെ.സി സെബാസ്റ്റ്യൻ സ്മാരക അവാർഡ്, കെ.വിജയരാഘവൻ പുരസ്കാരം, കേരള മീഡിയ അക്കാദമിയുടെ ആദരവ് തുടങ്ങിയ നിരവധി ബഹുമതികൾക്ക് അർഹനായിട്ടുണ്ട്. സംസ്കാരം നാളെ വൈകുന്നേരം 3.30 ന് തൃക്കണ്ണാപുരം സൊസൈറ്റി റോഡിലുള്ള വീട്ടുവളപ്പിൽ നടക്കും.