പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടാൻ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി 2026 നവംബർ 30 വരെ കാലാവധി നീട്ടാൻ പിഎസ്സിക്ക് ശിപാർശ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു
യുഡിഎഫ് പ്രകടനപത്രികയിലെ കാര്യങ്ങള്‍ വിവിധ വകുപ്പുകള്‍ക്കായി തിരിച്ചു നല്കി അതു പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയാതായി മുഖ്യമന്ത്രി. ജൂണ്‍ 1 മുതല്‍ 100 ദിവസത്തെ കര്‍മപരിപാടി നടപ്പാക്കും. പത്മ പുരസ്കാര ശിപാര്‍ശയ്ക്കു സമിതി രൂപീകരിച്ചു. ഹൈക്കോടതിയില്‍ അഡീ.അഡ്വക്കറ്റ് ജനറലായി മുഹമ്മദ് ഷായെ നിയമിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.