യുഡിഎഫ് സർക്കാരിൻ്റെ കെ​എ​സ്ആ​ർ​ടി​സി​യി​ലെ വ​നി​ത​ക​ളു​ടെ സൗ​ജ​ന്യ യാ​ത്ര പ്രഖ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സ്വകാര്യ ബസ് ഉടമകൾ. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നടപ്പാക്കിയാൽ, സ്വകാര്യ ബസ് മേഖല തകരുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.

സ്വകാര്യ ബസിലെ യാത്രാനിരക്ക് സർക്കാർ വർദ്ധിപ്പിക്കണം. വിദ്യാർഥികൾക്ക് നൽകുന്ന കൺസഷൻ ഒഴിവാക്കണമെന്നും ഗോപിനാഥൻ പറഞ്ഞു. സ്വകാര്യ ബസ് മേഖലയ്ക്ക് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും ഗോപിനാഥൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയെയും ഗതാഗത വകുപ്പ് മന്ത്രിയെയും നാളെ തന്നെ നേരിൽ കണ്ട് ആശങ്കകൾ അറിയിക്കും. സർക്കാരിൽ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നുവെന്നും ഗോപിനാഥൻ കൂട്ടിച്ചേർത്തു.

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി വി.ഡി. സതീശൻ ജൂൺ 15 മുതൽ കേരളത്തിൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Related Posts