ദേവസ്വം ബോര്‍ഡിനെ അഴിമതിമുക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും മുരളീധരൻ പറഞ്ഞു. സത്യപ്രതിജ്ഞക്ക് മുൻപായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വൈദ്യുതി വകുപ്പ് ലഭിച്ചതില്‍ കെ.മുരളീധരന് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വൈദ്യുതി വകുപ്പാണ് ലഭിക്കുന്നതെങ്കിൽ ചുമതല ഏല്‍ക്കില്ലെന്ന് മുരളീധരന് നേതൃത്വത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് അനുനയനീക്കത്തിന്റെ ഭാഗമായാണ് മുരളീധരന് ദേവസ്വം, ആരോഗ്യം വകുപ്പുകള്‍ നല്കാന് തീരുമാനമായത്.