നാളെ നടക്കുന്ന യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല. വിജയ്‌യുടെ ഔദ്യോഗിക തിരക്കുകളും സുരക്ഷാ കാരണങ്ങളും കാരണമാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് റിപ്പോർട്ട്. വിജയ് മുൻപ് എത്തിയപ്പോഴുണ്ടായ വൻ ജനത്തിരക്ക് സുരക്ഷാ വെല്ലുവിളികൾ ഉയർത്തിയിരുന്നു. ദേശീയനേതാക്കളും മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങൽ വിജയ് കൂടി എത്തിയാൽ തിരക്ക് നിയന്ത്രണാതീതമാകുമെന്നും ചടങ്ങിൻ്റെ ശ്രദ്ധ തിരിയുമെന്നും അധികൃതർ വിലയിരുത്തുന്നു.

Related Posts