തൃശൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ടശ്ശാംകടവിൽ ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയിൽ പണ്ടാര വീട്ടിൽ ജിത്തിൻ്റെ മകൻ അലോക് ആണ് മരിച്ചത്.

മാങ്ങാട്ടുകര എ.യു.പി.സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ് അലോക്. ബെഡ്റൂമിലെ ബാത്ത്റൂമിലാണ് കുട്ടിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Posts