കേരളത്തിൽ യു.ഡി.എഫ് നേതൃത്വത്തിൽ പുതിയ മന്ത്രിസഭാ രൂപവത്കരണത്തിനായുള്ള തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നു. കോൺഗ്രസിനുള്ളിലെ വകുപ്പ് വിഭജന ചർച്ചകളും ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകളും അന്തിമഘട്ടത്തിലാണ്.
ഇന്ന് വൈകുന്നേരത്തോടെ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളുടെയും കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരായിരിക്കും കോൺഗ്രസിനുണ്ടാകുക. പാർട്ടിയിൽനിന്ന് സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം. ലിജു, കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ് എ.പി. അനിൽകുമാർ എന്നിവർ മന്ത്രിസ്ഥാനം ഉറപ്പിച്ചതായാണ് വിവരം.
ബിന്ദു കൃഷ്ണ, ചാണ്ടി ഉമ്മൻ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കിയ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ചെന്നിത്തലക്ക് സുപ്രധാനമായ ആഭ്യന്തര വകുപ്പും വിജിലൻസും നൽകാനാണ് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും ആലോചിക്കുന്നത്